റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം; സൂര്യകാന്തി എണ്ണയ്ക്ക് വന്‍വില
റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഭക്ഷ്യ എണ്ണ വിലയില്‍ വന്‍കുതിപ്പ്. മാസം തോറും 20-30 ശതമാനം വര്‍ദ്ധനയാണ് എണ്ണവിലയില്‍ ഉണ്ടാകുന്നത്. 2019 ഫെബ്രുവരി പകുതിയോടെ ലിറ്ററിന് ശരാശരി 98 രൂപയായിരുന്ന സൂര്യകാന്തി എണ്ണയുടെ വില, ഇപ്പോള്‍ 180 മുതല്‍ 250 രൂപ വരെ ഉയര്‍ന്നു.
ക്ഷാമവും തത്ഫലമായുണ്ടാകുന്ന വിലക്കയറ്റവും മറികടക്കാന്‍, ഇന്ത്യ റഷ്യയുമായി റെക്കോര്‍ഡ് വിലയ്ക്ക് 45,000 ടണ്‍ റഷ്യന്‍ സൂര്യകാന്തി എണ്ണയ്ക്ക് കരാര്‍ ചെയ്തതായി റിപ്പോര്‍ട്ട്.
'ഉക്രെയ്‌നില്‍ കപ്പല്‍ ലോഡിംഗ് സാധ്യമല്ലാത്തതിനാല്‍ റഷ്യയില്‍ നിന്ന് സാധനങ്ങള്‍ സുരക്ഷിതമാക്കാന്‍ വ്യാപാരികള്‍ ശ്രമിക്കുന്നെന്ന് ജെിനി എഡിബിള്‍സ് ആന്‍ഡ് ഫാറ്റ്‌സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. ഏപ്രിലിലെ കയറ്റുമതിക്കായി തന്റെ സ്ഥാപനം 12,000 ടണ്‍ റഷ്യന്‍ സൂര്യകാന്തി എണ്ണ കരാര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതായത് ഏകദേശം 13 ദശലക്ഷം ടണ്‍. സൂര്യകാന്തി എണ്ണ ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും 60 ശതമാനവും റഷ്യയും ഉക്രെയ്‌നും ചേര്‍ന്ന് വഹിക്കുന്നു, അതിനാല്‍ വിതരണക്ഷാമം വില വര്‍ദ്ധിപ്പിക്കുകയാണ്.
തെക്കേ അമേരിക്കയില്‍ പാം ഓയില്‍ വിതരണം നിയന്ത്രിക്കാനും സോയാബീന്‍ വിളവ് കുറയ്ക്കാനുമുള്ള ഇന്തോനേഷ്യയുടെ തീരുമാനമാണ് സസ്യ എണ്ണകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നത്.
ഇന്ത്യ പ്രതിമാസം ഏകദേശം 200,000 ടണ്‍ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നുവെന്ന് സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അതുല്‍ ചതുര്‍വേദി നേരത്തെ സിഎന്‍ബിസി-ടിവിയോട് പറഞ്ഞിരുന്നു. 'റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള തര്‍ക്കം വിതരണം തടസ്സപ്പെടുന്നതിന് കാരണമായി. യുക്രെയിനിലെ 50 ശതമാനം കൃഷി യുദ്ധം കാരണം നടക്കാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് രുചി സോയ ഇന്‍ഡസ്ട്രീസ് സിഇഒ സഞ്ജീവ് കുമാര്‍ അസ്താന ചൂണ്ടിക്കാട്ടിയിരുന്നു. അത് ഭാവിയില്‍ സൂര്യകാന്തി എണ്ണ വ്യവസായത്തെ ബാധിക്കുന്നതാണ്.